കാബൂള്‍ : കാബൂളില്‍ ഞായറാഴ്ചയുണ്ടായ കാർ ബോംബ് സ്ഫോടനത്തില്‍ 9 പേര് കൊല്ലപ്പെട്ടു .കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും വയോധികരുമുണ്ട് .
Read Also : സ്വന്തമായി കോവിഡ് വാക്സിന് വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാരിന് തിരിച്ചടി
ആക്രമണത്തില്‍ അഫ്ഗാന് പാര്‍ലമെന്റ് അംഗം ഖാന് മുഹമ്മദ് വര്‍ദക് ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ എം.പിയുടെ നില തൃപ്തികരമാണെന്ന് അഫ്ഗാന് ആഭ്യന്തര മന്ത്രി മസ്ഊദ് അന്ദറാബി പറഞ്ഞു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാബൂളിലെ ഖോശല് ഖാന് മേഖലയിലൂടെ എം.പിയുടെ വാഹനം കടന്നുപോകുമ്പോഴാണ് സ്ഫോടനം.
സമീപത്തെ കെട്ടിടങ്ങള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും സ്ഫോടനത്തില്‍ തീപിടിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി സംഭവത്തില്‍ പ്രതിഷേധിച്ചു.
Post Your Comments