ഓസ്ട്രേലിയയ്ക്കെതിരെ കളി മറന്ന ഇന്ത്യൻ താരങ്ങളെ കളി പഠിപ്പിക്കാൻ മുന്‍ താരം രാഹുല്‍ ദ്രാവിഡ് ഓസ്ട്രേലിയയിലേക്കെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാന്‍ ദ്രാവിഡിനെ അയക്കണമെന്ന് ബി.സി.സി.ഐയോട് മുന്‍ താരം ദിലീപ് വെങ്സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് വെങ്സര്‍ക്കാറിന്റെ ഈ അഭിപ്രായം. ‘ഓസ്ട്രേലിയയിലേത് പോലെയുള്ള പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ കളിക്കണം എന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ദ്രാവിഡിനേക്കാള്‍ നല്ലൊരാള്‍ വേറെയില്ല. നെറ്റ്സില്‍ ഇന്ത്യന്‍ ടീം അംഗങ്ങളുടെ ആത്മവിശ്വാസം കൂട്ടാന്‍ ദ്രാവിഡിന്റെ വരവിനാവും. ഓസ്ട്രേലിയയില്‍ എത്തി ദ്രാവിഡിന് രണ്ടാഴ്ച ക്വാറന്റൈനില്‍ ഇരിക്കണം എങ്കില്‍ പോലും മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ദ്രാവിഡിന്റെ സേവനം ലഭ്യമാവും’- വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
Also Read: അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം തടഞ്ഞ് ഇന്ത്യ
ഓസീസിനെതിരായ ഒന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ 53 റണ്‍സിന്റെ ഭേദപ്പെട്ട ലീഡ് നേടിയ ശേഷമാണ് ഇന്ത്യ അവിശ്വസനീയമായ രീതിയില്‍ മത്സരം കൈവിട്ടത്. ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ വെറും 36 റണ്‍സില്‍ ഓൾഔട്ട് ആവുകയായിരുന്നു. നാണക്കേടിന്റെ റെക്കോർഡുകളും ഇതിലൂടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Post Your Comments