Latest NewsIndiaNews

അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ; മുന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചു

പുതിയ കൊറോണ വൈറസ് എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല

ന്യൂഡല്‍ഹി : യുകെയില്‍ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തിയതോടെ ഇന്ത്യയിലും മുന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്) അധ്യക്ഷനായ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് യോഗം ചേരും.

പുതിയ കൊറോണ വൈറസ് എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല. വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം യുകെയില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചു.

അതേസമയം, യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്നാല്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button