മസ്‌ക്കറ്റ്: ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഒമാന്‍ ചൊവ്വാഴ്ച മുതല്‍ അതിര്‍ത്തികള്‍ അടച്ച് പൂട്ടുന്നു. കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടും. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഒരു മണിമുതലാണ് നിയന്ത്രണം നിലവില്‍ വരിക.
Read Also :ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും ഭീതി പടര്‍ത്തി ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യം
കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടും. കോവിഡ് വൈറസിന്റെ പുതിയ വക ഭേദം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയും നേരത്തെ അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ഒമാന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.
Post Your Comments