COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,337 പേർക്ക് കോവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗബാധ തുടര്‍ച്ചയായി വീണ്ടും മുപ്പതിനായിരത്തില്‍ താഴെ എത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 25,709 പേരാണ് രോഗമുക്തരായിരിക്കുന്നത്. ഇന്ത്യയില്‍ 3,03,639 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 96,06,111 ആയി ഉയർന്നു.

പുതുതായി 25,709 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,00,55,560 ആയി ഉയർന്നിരിക്കുന്നു. ഇന്നലെ മാത്രം 333 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,45,810 ആയി ഉയർന്നിരിക്കുന്നു.

ഡിസംബര്‍ 20 വരെ 16,20,98,329 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ മാത്രം 9,00,134 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button