തിരുവനന്തപുരം: സ്വന്തംനിലക്ക് കോവിഡ് വാക്സിന് വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാരിന് തിരിച്ചടി. കോവിഡ് വാക്സിന് നിര്‍മിക്കുന്നത് കേരളത്തിന് അത്ര പ്രയോഗികമല്ലെന്നാണ് ഉന്നതലസമിതിയുടെ പ്രാഥമിക വിലയിരുത്തല്‍.
Read Also : ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ : പുതിയ ഉത്തരവ് പുറത്തിറക്കി തിരുവിതാകൂർ ദേവസ്വം ബോർഡ്
സ്വന്തമായി വാക്സിന് വികസിപ്പിക്കുകയോ അല്ലെങ്കില്‍ സ്വകാര്യ സംരംഭകരുമായി സഹകരിച്ച് വാക്സിന് നിര്‍മാണ യൂനിറ്റ് സ്ഥാപിക്കുകയോ ആണ് സര്‍ക്കാര്‍ ലക്ഷ്യം. നിലവിലെ അടിസ്ഥാന സൗകര്യങ്ങളിലും സാഹചര്യങ്ങളിലും വേഗം വാക്സിന് വികസിപ്പിച്ചെടുക്കല്‍ പ്രായോഗികമല്ല. ഇതിന് കൂടുതല്‍ സമയവും ശ്രമവും വേണ്ടിവരും. കോവിഡ് വ്യാപനം പരിഗണിക്കുമ്പോൾ വാക്സിന് വേഗം ലഭ്യമാക്കല്‍ അനിവാര്യവുമാണ്.
നിലവില്‍ വാക്സിന് നിര്‍മാണരംഗത്തുള്ള സ്വകാര്യ സംരംഭകരുമായി സഹകരിച്ച് കേരളത്തില്‍ നിര്‍മാണ യൂനിറ്റ് സ്ഥാപിക്കാനുള്ള ശ്രമവും എത്രകണ്ട് വിജയിക്കുമെന്ന് പറയാനാവില്ലെന്നാണ് വിലയിരുത്തല്‍. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡുമായി സംയോജിച്ചിട്ടുള്ള വാക്സിന് നിര്‍മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.എന്നാല്‍ കേരളത്തില്‍ യൂനിറ്റ് സ്ഥാപിച്ച് വാക്സിന് നിര്‍മിക്കാന്‍ കമ്പനികൾ തയാറാകുമോ എന്ന് ഉറപ്പില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനേക്കാള്‍ സ്വന്തം ഫാക്ടറിയില്‍ നിര്‍മിക്കുന്ന വാക്സിനുകള്‍ ഇവിടേക്കെത്തിച്ച് വില്‍ക്കാനാണ് കമ്ബനികള്‍ക്ക് താല്പര്യം. പരമാവധി ചെലവ് കുറച്ച് കൂടുതല്‍ലാഭം നേടുകയാണ് കമ്പനികളുടെ ലക്ഷ്യം.
സംസ്ഥാനത്തെ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും സമിതി വിലയിരുത്തിയിരുന്നു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് അടിസ്ഥാന സൗകര്യമെന്ന നിലയില്‍ പരിഗണിച്ചത്. എന്നാല്‍, ഇവിടം പ്രാരംഭഘട്ടത്തിലാണ്. വാക്സിന് നിര്‍മാണത്തിന് ഇനിയുമേറെ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്.
Post Your Comments