തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പിൽ പാറശാല നിയോജകമണ്ഡലത്തിലെ കള്ളിക്കാട് പഞ്ചായത്തില്‍ ആറ് ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി ഇടതുമുന്നണി ഭരിച്ചിരുന്ന പഞ്ചായത്താണ് കള്ളിക്കാട്. 2015 ലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും ബിജെപിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ സ്ഥാനത്തു നിന്നാണ് അധികാരത്തിലേറുന്ന നിലയിലേക്കുള്ള പ്രകടനം ബിജെപി കാഴ്ചവെച്ചത്.
എന്നാൽ ഇടതു പക്ഷത്തില്‍ നിന്നും നാല് സീറ്റുകളും കോണ്‍ഗ്രസിന്റെ രണ്ടു സീറ്റുകളും ബിജെപി പിടിച്ചെടുത്തു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആര്‍ അജിത, വൈസ് പ്രസിഡന്റ് ശ്യാം ലാല്‍ എന്നിവര്‍ തോല്‍വി ഏറ്റുവാങ്ങി. 13 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ എന്‍ഡിഎ 6, യുഡിഎഫ് 4, എല്‍ഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷിനില.
Post Your Comments