
ലിമ: ക്രിസ്മസ് അപ്പൂപ്പന്റേയും സംഘത്തിന്റെയും വേഷമിട്ട് പൊലീസുകാര്‍ നടത്തിയത് വന്‍ മയക്കുമരുന്ന് വേട്ട . പിടിച്ചെടുത്തത് കോടികളുടെ മയക്കുമരുന്ന്. പെറുവിലാണ് സംഭവം. പെറുവിയന്‍ പൊലീസ് ഡ്രഗ്സ് സ്ക്വാഡ് സാന്താക്ലോസിന്റെ വേഷത്തിലെത്തി മയക്കുമരുന്ന് ഡീലര്‍മാരെ പിടികൂടിയിരിക്കുകയാണ്.
Read Also : പുതിയ ഇനം കൊറോണ വൈറസ് ; പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്രം
മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊക്കെയ്ന്‍ ഇടപാടുകാരനാണെന്ന സംശയം തോന്നിയ ഒരാളെ പിടികൂടാനാണ് സാന്താക്ലോസിന്റെ വേഷത്തില്‍ അന്വേഷണ സംഘം ലിമയിലെ ഒരു വീട്ടിലേക്ക് ചെന്നത്.സ്കൂളിന് സമീപം ഇയാള്‍ മയക്കുമരുന്നു വില്പന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
വീടിനടുത്തുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ സാന്താക്ലോസിന്റെ വേഷത്തിലെത്തുകയായിരുന്നു. പരിശോധനയില്‍ നൂറുകണക്കിന് ചെറിയ ബാഗുകളില്‍ മയക്കുമരുന്ന് സൂക്ഷിച്ചുവച്ചിട്ടുള്ളതായി കണ്ടെത്തി. കൂടാതെ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments