ബെംഗളൂരു: ബെംഗളൂരു അക്രമക്കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം 17 എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. അക്രമത്തിന് മുൻപായി ബെംഗളൂരു എസ്ഡിപിഐ ജില്ലാ അധ്യക്ഷൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി. ഇതോടെ ബെംഗളൂരു അക്രമക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 187 ആയി.
Read Also: ഹിന്ദു സന്യാസി മഠം ഇടിച്ചു തകര്‍ത്തു; വിശ്വാസികള്‍ സുപ്രീം കോടതിയിലേക്ക്
ബെംഗളൂരു അക്രമവുമായി ബന്ധപ്പെട്ട, തീവ്രവാദബന്ധമുള്ള കേസുകളിൽ എൻ.ഐ.എ. അന്വേഷണം ഏറ്റെടുത്തതിനുശേഷം നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണിത്. ബെംഗളൂരുവിലെ ഡി.ജെ. ഹള്ളി, കെ.ജി.ഹള്ളി പോലീസ്‌സ്റ്റേഷൻ പരിധികളിൽനടന്ന അക്രമത്തിൽ പോലീസ് എടുത്ത 61 കേസിൽ രണ്ടുകേസിലാണ് എൻ.ഐ.എ. അന്വേഷണം നടത്തുന്നത്. കേസിൽ നേരത്തേ അറസ്റ്റിലായ എസ്.ഡി.പി.ഐ. നേതാവ് മുസമിൽ പാഷയുടെ അടുത്ത അനുയായിയാണ് സെയ്ദുവെന്ന് എൻ.ഐ.എ. പറഞ്ഞു.
Post Your Comments