ന്യൂഡല്‍ഹി: ഹിന്ദു സന്യാസി മഠം ഇടിച്ചു തകര്‍ത്തതിനെ തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി ഹിന്ദു വിശ്വാസികള്‍. നഗരസൗന്ദര്യവത്ക്കരണത്തിന്റെ പേരില്‍ ഹിന്ദു സന്യാസി മഠം ഇടിച്ചു തകര്‍ത്ത് ഒഡീഷ സര്‍ക്കാര്‍ . ലിംഗരാജ് ക്ഷേത്രത്തിന് സമീപത്തെ ഗോപാല്‍ ത്രിതാ മാത്ത മഠത്തെയാണ്’സൗന്ദര്യവത്ക്കരണത്തിന്റെ ‘ഭാഗമായി ഇടിച്ചു നിരപ്പാക്കിയത്.
Read Also: കാര്‍ഷിക ബിൽ: സര്‍വ്വെ ഫലം അനുകൂലം
പുരി ക്ഷേത്രത്തിലെ വിഗ്രഹ സ്നാന യാത്രയ്ക്കിടെ ശ്രീ ജഗന്നാഥ്, ബാലഭദ്ര എന്നീ വിഗ്രഹങ്ങളുടെ പൂജകള്‍ ചെയ്യുന്ന മഠമാണ് ഇടിച്ചു തകര്‍ത്തത് . ക്ഷേത്രത്തിന്റെ പുറം സമുച്ചയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മൂന്ന് വിഗ്രഹങ്ങളെ ശ്രീകോവിലില്‍ നിന്ന് ബലിപീഠത്തിലേക്ക് കൊണ്ടുപോകുന്ന ചടങ്ങിലാണ് മഠത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നത്. ഭുവനേശ്വറിലെ ലിംഗരാജ് ക്ഷേത്രത്തിന്റെ ‘സമഗ്ര വികസനത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി’ എന്ന പേരിലാണ് ഒഡീഷ സര്‍ക്കാര്‍ ‘ഏകമക്ഷേത്ര’ പൈതൃക പദ്ധതി ആരംഭിച്ചത്. ഇതിന്റെ പേരിലാണ് മഠം ഇടിച്ചു തകര്‍ത്തത് .
എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതി പോലും തേടാതെയാണ് ഇത്തരത്തില്‍ പൗരാണികമായ ഭാഗങ്ങള്‍ ഇടിച്ചു തകര്‍ത്തത്. മതപരമായ സ്ഥലങ്ങളെ ‘ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ ഹിന്ദു വിശ്വാസികളും രംഗത്ത് വന്നു . ഇതുമായി ബന്ധപ്പെട്ട് ഹിന്ദു വിശ്വാസികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതുകയും ചെയ്തു .
Post Your Comments