കൊച്ചി: കൊച്ചിയിലെ ലുലു മാളില്‍ വെച്ച് നടിയെ അപമാനിച്ച ആദിലിന്റേയും ഇര്‍ഷാദിന്റേയും ന്യായീകരണത്തെ തള്ളി നടിയും കുടുംബവും. ഇരുവരും നടിയോട് മോശമായി പെരുമാറിയെന്നും കേസുമായി സഹകരിക്കുമെന്നും നടിയുടെ കുടുംബം പറഞ്ഞു. ”ശരീരത്തില്‍ സ്പര്‍ശിച്ചത് മനഃപൂര്‍വ്വമല്ലെങ്കില്‍ ക്ഷമ പറയേണ്ട കാര്യം അവര്‍ക്കില്ല. മാളില്‍ പേരോ വിവരങ്ങളോ കൊടുക്കാതെയാണ് ഇരുവരും അകത്ത് കയറിയത്. സാധനങ്ങള്‍ ഒന്നും വാങ്ങിയിട്ടുമില്ല. ഇതില്‍ നിന്ന് വ്യക്തമാണ് അവര്‍ക്ക് ദുരുദ്ദേശമുണ്ടെന്ന്”- നടിയുടെ പിതാവ് വ്യക്തമാക്കി.
Read Also : ‘ഞങ്ങൾ ചൈനയിൽ സുരക്ഷിതരായി ഇരിക്കുന്നതിന് കാരണം മോദി’; ചൈനയിലെ യുവതികൾ പറയുന്നു
അതേസമയം, യുവാക്കളുടെ ന്യായകരണം വിലപ്പോവില്ല. കാരണം തെളിവുകള്‍ ഇവര്‍ക്കെതിരെയാണ്. നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രതികള്‍ പറഞ്ഞു. നടിയുടെ പിറകെ നടന്നിട്ടില്ല. സെല്‍ഫി എടുക്കാന്‍ ശ്രമിച്ചിരുന്നു, അതിനെ നടി എതിര്‍ത്തു. ഇത് മോശമായി അനുഭവപ്പെട്ടതാകാം. നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികള്‍ പറഞ്ഞിരുന്നു.
Post Your Comments