Latest NewsIndiaNewsInternational

‘ഞങ്ങൾ ചൈനയിൽ സുരക്ഷിതരായി ഇരിക്കുന്നതിന് കാരണം മോദി’; ചൈനയിലെ യുവതികൾ പറയുന്നു

മോദിയെ അവർക്കും പേടിയാണ്, ഇപ്പോഴാണ് രാജ്യത്തിന് ഒരു നേതാവ് ഉണ്ടായത്

പാകിസ്ഥാനേക്കാൾ വലിയ ശത്രുവായിരിക്കുന്ന ചൈനയെ കൈകാര്യം ചെയ്യാൻ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ഐ‌എ‌എൻ‌എസ് സി വോട്ടർ ഈ വർഷം പുറത്തുവിട്ട സര്‍വേ റിപ്പോർട്ടിൽ പറയുന്നുണ്ട്. പാകിസ്ഥാനേക്കാൾ വലിയ ശക്തിയായി മാറിയ ചൈന ഇപ്പോൾ ഇന്ത്യയെ ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാൻ.

ചൈനയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ യുവതിയുടെ വാക്കുകൾ സൂചിപ്പിക്കുന്നതും ഇതുതന്നെ. ഇന്ത്യയെ സംരക്ഷിക്കുന്നത് മോദിയും അദ്ദേഹത്തിന്റെ നേതൃത്വവുമാണ്. മോദിയെ ചൈന ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് അടുത്തിടെ സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന വീഡിയോയിൽ യുവതി പറയുന്നു. യുവതിയുടെ വാക്കുകളിങ്ങനെ:

Also Read:ചൈന ലോകാരോഗ്യ സംഘടനയുടെ അന്വേഷണം തടയുന്നു : യുഎസ്

ചൈനയിലെ റോഡിൽ കൂടി നടക്കാൻ എനിക്ക് നേരെത്തേ പേടിയായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ കോൺഗ്രസ് ഇവിടെയുള്ള ഇന്ത്യക്കാർക്ക് വേണ്ടി ഒന്നും ചെയ്യില്ല. ഞാൻ, കൃഷ്ണ ഭക്തയാണ്. കള്ളം പറയില്ല. മോദിജി വന്നതിനു ശേഷം അഭിമാനത്തോടെ നെഞ്ച് വിരിച്ച് ചൈനയിൽ എവിടെയും കറങ്ങി നടക്കാം. ഇവിടുത്തെ ആളുകൾ ഞങ്ങളെ കാണുമ്പോൾ മോദിജിയെ കുറിച്ച് പറയും. മോദിയെ അവർക്കും പേടിയാണ്. ഇപ്പോൾ ആണ് രാജ്യത്തിനു ഒരു നേതാവ് ഉണ്ടായത്. അമിത്ഷായെ പോലുള്ള നേതാവ് ഇന്ത്യയ്ക്ക് വേണം. ഇന്ത്യ നോട്ട് നിരോധനം നടത്തിയതിൽ ചൈനയ്യ്ക്ക് ഒരു പാട് നഷ്ടം ഉണ്ടായി. ലോകം തന്നെ ഞെട്ടിയ നടപടിയായിരുന്നു അത്. ഇവിടെ കുറെ എണ്ണം ലൈൻ നിന്ന് തലകറങ്ങി വീണ് എന്ന് നാടകം കളിച്ചു കോൺഗ്രസ്, കെജരിവാൾ, മമത തുടങ്ങിയ നേതാക്കളും അവരുടെ പാർട്ടികളും ഉള്ളത് കൊണ്ടാണ് ദേശവിരുദ്ധർ ഉണ്ടാകുന്നത്. – യുവതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button