Latest NewsIndiaNews

19 കാരിയെ തടവിലാക്കി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലാണ് സംഭവം

ഹരിയാന : പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ തടവിലാക്കി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഹരിയാനയിലാണ് സംഭവം. 19-കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ നിന്നാണ് വെള്ളിയാഴ്ച ഇയാളെ പിടികൂടിയത്.

മകളെ വിവാഹ വാഗ്ദാനം നല്‍കി മോഹിപ്പിച്ചു യുവാവ് കൊണ്ടു പോയെന്നാരോപിച്ച് ഒക്ടോബര്‍ 14-ന് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതി വിവാഹിതനും 6 വയസ്സുള്ള ഒരു മകനുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ യുവതിയെ വശീകരിച്ച് ഒന്നര മാസത്തോളം സോളാനിലെ ഒരു വാടക വീട്ടില്‍ തടവിലാക്കി. പെണ്‍കുട്ടിയേയും പുരുഷനെയും ഡിസംബര്‍ 10-നാണ് പോലീസ് അംബാലയിലേക്ക് കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്.

രണ്ടുപേരുടെയും കോവിഡ് -19 പരിശോധനകള്‍ നടത്തിയ പോലീസ് ഡിസംബര്‍ 16-ന് അംബാല കോടതി മജിസ്ട്രേറ്റിന് മുന്നില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതി നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി ആരോപിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) സെക്ഷന്‍ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ശനിയാഴ്ച അംബാല കോടതിയില്‍ ഹാജരാക്കി. ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button