ഭോപ്പാല്‍ : യുവാവ് ഒരാഴ്ചയ്ക്കുള്ളില്‍ കഴിച്ചത് രണ്ട് വിവാഹങ്ങള്‍, യുവതികളെ ചതിച്ചത് 25 കാരനായ സോഫ്റ്റ്‌വെയര്‍എന്‍ജിനീയര്‍ . മദ്ധ്യപ്രദേശിലാണ് സംഭവം. ഡിസംബര്‍ രണ്ടിനും ഡിസംബര്‍ ഏഴിനുമായാണ് വിവാഹങ്ങള്‍ നടന്നത്. ഇന്‍ഡോര്‍ സ്വദേശിയാണ് പ്രതി. ആദ്യം വിവാഹം ചെയ്ത സ്ത്രീയുടെ ബന്ധു മറ്റൊരു വിവാഹചടങ്ങിന് പോയതിനിടെയാണ് യുവാവും മറ്റൊരു യുവതിയെ വിവാഹം ചെയ്യുന്നത് കണ്ടത്. ഉടന്‍ തന്നെ ആദ്യ ഭാര്യയുടെ വീട്ടുകാര്‍ക്ക് ഫോട്ടോ അയക്കുകയായിരുന്നു.
Read Also : യുവനടിയെ ഷോപ്പിംഗ് മാളിൽ അപമാനിച്ച കേസിലെ പ്രതികള്‍ കേരളം വിട്ടെന്ന് സൂചന
സംഭവമറിഞ്ഞയുടന്‍ ആദ്യഭാര്യയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹത്തിനായും മറ്റ് ചിലവുകള്‍ക്കായും പത്ത് ലക്ഷം രൂപയാണ് ഇവര്‍ മുടക്കിയിട്ടുള്ളത്. വിവാഹത്തിന് ശേഷം ഭാര്യയെ ഇന്‍ഡോറിലേക്ക് കൊണ്ടുപോയ പ്രതി ഒരാവശ്യത്തിനായി ഭോപാലിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞു. തുടര്‍ന്ന് പ്രതി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.
പ്രതിയുടെ ആദ്യ വിവാഹം വീട്ടുകാരുടെ സാമീപ്യത്തിലായിരുന്നെന്ന് ആദ്യഭാര്യയുടെ വീട്ടുകാര്‍ അറിയിച്ചു. പ്രതിയെ പൊലീസ് അന്വഷിക്കുകയാണ്.
Post Your Comments