Latest NewsKeralaIndia

യു​വ​ന​ടി​യെ ഷോപ്പിംഗ് മാളിൽ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ കേ​ര​ളം വിട്ടെന്ന് സൂചന

പ്ര​തി​ക​ളാ​യ ഇ​ര്‍​ഷാ​ദും ആ​ദി​ലും കോ​യമ്പ​ത്തൂ​രി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം

കൊ​ച്ചി: ഷോ​പ്പിം​ഗ് മാ​ളി​ല്‍ യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ കേ​ര​ളം വി​ട്ട​താ​യി സൂ​ച​ന. പ്ര​തി​ക​ളാ​യ ഇ​ര്‍​ഷാ​ദും ആ​ദി​ലും കോ​യമ്പ​ത്തൂ​രി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. പ്ര​തി​ക​ള്‍ ഇ​ന്നുത​ന്നെ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. കൂടാതെ കേ​സി​ലെ പ്ര​തി​ക​ള്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മിച്ചിരുന്നു.​ പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ നീ​ക്കം ന​ടത്തിയതായാണ് വിവരം.

എന്നാൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 25 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള ര​ണ്ടു യു​വാ​ക്ക​ളാ​ണു പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​രു​വ​രും മാ​സ്‌​ക് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ മു​ഖം വ്യ​ക്ത​മാ​യി തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. മാ​ളി​ലെ​ത്തി​യ പ്ര​തി​ക​ള്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള ഒ​രു വി​വ​ര​വും ഗേ​റ്റി​ല്‍ ന​ല്‍​കി​യി​രു​ന്നി​ല്ല.കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വച്ച്‌ തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്.

രണ്ട് ചെറുപ്പക്കാര്‍ തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്തെന്ന് നടി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു യുവനടിയുടെ തുറന്നു പറച്ചില്‍. കുടുംബത്തിനൊപ്പം കഴിഞ്ഞ ദിവസം ഷോപ്പിങ് മാളില്‍ എത്തിയപ്പോഴാണ് തനിക്ക് ഈ മോശം അനുഭവമുണ്ടായതെന്ന് അവര്‍ പറയുന്നു. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്‍റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തിന്‍റെ പിന്‍ഭാഗത്തായി മനഃപൂര്‍വം സ്പര്‍ശിച്ചു കൊണ്ടാണ് കടന്നുപോയത്.

ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. സഹോദരിയും ഇത് കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രതികരിക്കാന്‍ പോലുമായില്ലെന്നും അവര്‍ പറയുന്നു. താന്‍ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവര്‍ ശ്രദ്ധിക്കാത്തതുപോലെ നിന്നു. തനിക്ക് അവരെ മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും നടി പറയുന്നു.

തുടര്‍ന്ന് അമ്മയുടേയും സഹോദരന്‍റെയും അടുത്തേക്ക് പോയ നടിയെ അവര്‍ പിന്തുടര്‍ന്നെത്തി. ഇത്രയും ചെയ്തിട്ടും തന്നോട് സംസാരിക്കാന്‍ അവര്‍ ധൈര്യം കാണിച്ചു. തന്‍റെ നേരെ നടന്നുവന്നു അടുത്തേക്ക് നീങ്ങി നിന്നു തന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് ചോദിച്ചു. താന്‍ അറിയേണ്ട കാര്യമില്ല എന്ന് മറുപടി നല്‍കി. അമ്മ വരുന്നതുകണ്ടതോടെ അവര്‍ പോയി. ഇതാണ് നടിയുടെ പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button