ബെംഗളൂരു: മലയാളിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ ബംഗളുരുവിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂര്‍ പള്ളിക്കുന്ന് സൗപര്‍ണികയില്‍ സി.കെ. സന്ദീപ് ശശികുമാര്‍ നമ്പ്യാരാണ് (30) മരിച്ചത്.സി.ജി.ഐ. കമ്പനിയില്‍ സയന്റിഫിക് കണ്‍സള്‍ട്ടന്റായിരുന്ന സന്ദീപ് വിജ്ഞാന്‍ നഗറിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തില്‍ താമസിച്ച് വരികയായിരുന്നു.സന്ദീപിന്റെ മൊബൈലിൽ വിളിച്ചിട്ടു കിട്ടാതായതോടെ ബന്ധുക്കൾ ബെംഗളുരുവിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തുകയായിരുന്നു.
ശനിയാഴ്ച വിളിച്ചപ്പോള്‍ സന്ദീപിന്റെ മൊബൈൽ സ്വിച്ച് ഓഫായിരുന്നു. ഉച്ചയോടെ ബന്ധു താമസ സ്ഥലത്ത് വന്നപ്പോള്‍ സന്ദീപ് മരിച്ച് കിടക്കുന്നത് കാണുകയുമായിരുന്നു. മുറിയുടെ ജനല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കമിഴ്ന്നുകിടക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ എച്ച്. എ.എല്‍. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Post Your Comments