തിരുവനന്തപുരം: തലസ്ഥാനത്ത് മ്യൂസിയം ആര്‍കെവി റോഡില്‍ രാത്രി മാലിന്യമിട്ട സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് പിഴ വിധിച്ച് നഗരസഭ. ഇയാളില്‍ നിന്ന് പിഴയായി 5500 രൂപയാണ് ഈടാക്കിയത്. രാത്രി 12.30ഓടെ മാലിന്യവുമായി എത്തിയപ്പോഴാണ് നഗരസഭയുടെ സ്ക്വാഡ് ഇയാളെ പിടികൂടിയത്. റോഡില്‍ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ ഇവിടെ ശുചീകരിച്ച് പൂന്തോട്ടം നട്ടുപിടിപ്പിച്ചിരുന്നു. തുടർന്നും മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെയാണ് രാത്രി പരിശോധന കര്‍ശനമാക്കിയത്.
Post Your Comments