കാന്‍പൂര്‍: പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഹിന്ദുവാണെന്ന് അഭിനയിച്ച യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ യുവാവിനെ യുപിയിലെ കനൗജില്‍ നിന്ന് അറസ്റ്റ് ചെയ്തു. തൗഫീക്ക് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് ഗുര്‍സഹായ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തൗഫീക്ക് ഒരു ഹിന്ദു യുവതിയുമായി പ്രണയത്തില്‍ ആയിരുന്നു.
രാഹുല്‍ വര്‍മ്മ എന്ന പേരിലാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പേര് നല്‍കിയിരുന്നത്. ഇയാള്‍ ലക്നൗ സ്വദേശിയാണെന്നും പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു.പെണ്‍കുട്ടിയുടെ നിര്‍ബന്ധ പ്രകാരം പെണ്‍കുട്ടിയുടെ കുടുംബം വിവാഹം തൗഫീക്കുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. രാഹുല്‍ വര്‍മ എന്ന പേരിലാണ് വിവാഹ ക്ഷണക്കത്തുകളില്‍ അച്ചടിച്ച് വന്നത്. ഡിസംബര്‍ 10 ന് ചടങ്ങുകള്‍ നടന്നു. ഹിന്ദു മതാചാര പ്രകാരമാണ് വിവാഹം നടന്നത്.
ചടങ്ങില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന്, വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തൗഫീക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ശേഷമാണ് തൗഫീക്കിന്റെ നിക്കാഹ് നേരത്തെ കഴിഞ്ഞതാണെന്ന് പുറംലോകം അറിയുന്നത്. പിന്നാലെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിന് ഒടുവില്‍ പിടിയിലായ ഇയാള്‍ തന്റെ യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുത്തി. പുതിയ നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് 2020 പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments