കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. ഇനിയും ഏകോപനമുണ്ടായില്ലെങ്കില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുമെന്ന് കെ. സുധാകരന്‍ എം.പിയുടെ ഭീഷണി . തന്നെ സംബന്ധിച്ച് അധികാരം ഒരു വിഷയമല്ലെന്നും സുധാകരന്‍ സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. കെ.എം. മാണിയുടെ പാര്‍ട്ടിയെ എന്ത് വില കൊടുത്തും യു.ഡി.എഫില്‍ നിലനിര്‍ത്തേണ്ടതായിരുന്നു.
വോട്ടെത്ര എന്നതിനപ്പുറം സാമൂഹികപ്രതികരണം അതുണ്ടാക്കുമെന്ന് തിരിച്ചറിയണമായിരുന്നു. യു.ഡി.എഫ് ദുര്‍ബലമാകുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടായി. ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട കെ.പി.സി.സി പ്രസിഡന്‍റല്ല മുല്ലപ്പള്ളി രാമചന്ദ്രനെന്നും കെ. സുധാകരന്‍ പറഞ്ഞു. തന്നെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്ലക്സ് പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതികരണം മാത്രമാണ്.
അവര്‍ക്ക് ഇഷ്ടമാകുന്ന നേതാവ് പ്രസിഡന്‍റ് ആവണമെന്ന് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് പാര്‍ട്ടിയില്‍ നടക്കുന്നില്ല. പ്രവര്‍ത്തകര്‍ക്ക് വികാരം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമായാണ് താന്‍ ഇതിനെ കാണുന്നത്. ആരോടും ഫ്ലക്സ് വെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല.
Post Your Comments