ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനയ്ക്ക് വിദേശത്തു നിന്ന് ധനസഹായം . തെളിവുകള്‍ പുറത്ത്. ഭാരതീയ കിസാന്‍ യൂണിയന് സംഘടനയ്ക്കാണ് വിദേശ ധനസഹായം ലഭിക്കുന്നത് സംബന്ധിച്ച് ബാങ്ക് അധികൃതര്‍ തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പഞ്ചാബിലെ മോദ ജില്ലയിലെ പഞ്ചാബ് ബാങ്ക്, സിന്ധ് ബാങ്ക് എന്നിവയുടെ ശാഖകളില്‍ നിന്നാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. രജിസിട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Read Also : കര്‍ഷക നിയമം, കത്ത് മലയാളത്തില്‍ : എല്ലാ മലയാളികളും ഇത് വായിക്കണം
ബാങ്കില്‍ നിന്ന് അറിയിപ്പ് ലഭിച്ചുവെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി സുഖ്ദേവ് സിങ് കോക്രി കലന്‍ പറഞ്ഞു. വിദശ ഫണ്ട് എത്തുന്നതുമായി ബന്ധപ്പെട്ട് ബാങ്കിന് ഫോറെക്സ് വകുപ്പില്‍ നിന്ന് ഇ മെയില്‍ സന്ദേശം ലഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചുവെന്ന് അദേഹം പറഞ്ഞു.
രണ്ട് മാസത്തിനുള്ളില്‍ 9 ലക്ഷം രൂപയാണ് അക്കൗണ്ടില്‍ എത്തിയത്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സാധരണയായി ലഭിക്കാറുള്ള തുകയാണിതെന്നും വിവാദ കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്നതിന് വിദേശത്തുള്ള പഞ്ചാബികള്‍ പണം തന്ന് സഹായിക്കുന്നുണ്ടെന്നും സുഖ്ദേവ് പറഞ്ഞു.
Post Your Comments