കൊച്ചി: മാളില്‍ വച്ച് യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്ക് ഒപ്പം എത്തുന്നതിന് തൊട്ടുമുന്‍പാണ് പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെ കളമശേരി പൊലീസാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതാണ് നിര്‍ണായക വഴിത്തിരിവായത്. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ നടി മാളില്‍ വച്ചുണ്ടായ ദുരനുഭവം വിവരിച്ചത്. തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പിന്തുടര്‍ന്നെത്തി ശല്യം ചെയ്‌തെന്നുമാണ് താരത്തിന്റെ പരാതി.
Post Your Comments