പത്തനംതിട്ട: ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും വെര്‍ച്വല്‍ ക്യൂ തുറന്നില്ല. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ആരംഭിക്കാത്തതിനെ തുടര്‍ന്ന് ശബരിമലയില്‍ ഇന്ന് മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതിയെന്ന് കോടതി ഉത്തരവ് നടപ്പായില്ല. ഞായറാഴ്ചമുതല്‍ 5000 പേരെ പ്രവേശിപ്പിക്കാന്‍ ഹൈകോടതി അനുമതി നല്‍കിയെങ്കിലും ശനിയാഴ്ച രാത്രിവരെയും തുറന്നുനല്‍കിയിട്ടില്ല. നിലവില്‍ 2000 പേര്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളിവരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കുമാണ് ദര്‍ശനത്തിന് അനുമതി.
Read Also: വാഗ്ദാനത്തിൽ കുഴങ്ങി എയർഇന്ത്യ; കരിപ്പൂർ വിമാന അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയിൽ
എന്നാൽ കോവിഡ് സാഹചര്യം നിലനില്‍ക്കെ ഓണ്‍ലൈനില്‍ ബുക്കുചെയ്യുന്നവര്‍ക്കുമാത്രമേ ഇക്കുറി ശബരിമല ദര്‍ശാനുമതി നല്‍കിയിട്ടുള്ളു. അതേസമയം, ശബരിമലയിലെ ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുന്‍പ് അനുമതി നല്‍കിയിരുന്നില്ല.
Post Your Comments