കൊച്ചി : യുവതി പ്രവേശനത്തില്‍ വിമര്‍ശനം. യുവതി പ്രവേശനത്തിനെതിരെ ഹൈക്കോടതി നിരിക്ഷക സമിതിയാണ് രംഗത്ത്. പൊലീസ് യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നതിലാണ് വിമര്‍ശിച്ചിരിക്കുന്നത്. പ്രത്യേക സംരംക്ഷണം നല്‍കുന്നത് വിശിഷ്ട വ്യക്തികള്‍ക്ക് മാത്രമായി ചുരുക്കണമെന്ന് നിരീക്ഷണ സമിതി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ചിലര്‍ക്ക് മാത്രം സംരക്ഷണം നല്‍കുന്നത് മറ്റ് തീര്‍ത്ഥാടകരെ ബാധിക്കുന്നു.
സമിതി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.ജനുവരി രണ്ടിന് പോലീസിന്റെ സംരംക്ഷണത്തോടെയായിരുന്നു ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ഐ.ജിയുടെ പ്രത്യേക ഗസ്റ്റെന്ന് പറഞ്ഞായിരുന്നു പോലീസ് ഇവരെ ശബരിമല വരെ എത്തിച്ചത്. ഇവര്‍ക്ക് സംരംക്ഷണം നല്‍കാന്‍ മഫ്ടിയിലും പോലീസുണ്ടായിരുന്നു. പമ്പ വരെ ഇവരെ എത്തിച്ചത് ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സിലായിരുന്നുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments