KeralaLatest NewsIndia

മനിതികളെ ശബരിമലയിലെത്തിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം : ഡിജിപിയോട് റിപ്പോർട്ട് തേടി

നിലയ്ക്കലില്‍ നിന്ന് സംഘത്തെ സ്വകാര്യ വാഹനത്തില്‍ പമ്പയിലേക്ക് എത്തിച്ചതാണ് വിമര്‍ശനത്തിനിടയാക്കിയത്.

തിരുവനന്തപുരം: മനിതികളെ പോലീസ് സംരക്ഷണയിൽ ശബരിമലയിലെത്തിച്ച സംഭവത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിലയ്ക്കലില്‍ നിന്ന് സംഘത്തെ സ്വകാര്യ വാഹനത്തില്‍ പമ്പയിലേക്ക് എത്തിച്ചതാണ് വിമര്‍ശനത്തിനിടയാക്കിയത്. മനിതി സംഘത്തെ പമ്പയിലേക്ക് സ്വകാര്യ വാഹനത്തില്‍ കൊണ്ടു പോയത് പോലിസിന്റെ വിവേക ശൂന്യമായ നടപടി.

കോടതി ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണിതെന്നും, ഡി ജി പി വിശദീകരണം നല്കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി. ശബരിമലയുമായി ബന്ധപെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു. ഈ സമയത്താണ് മേല്‍നോട്ട സമതി റിപ്പോര്‍ട്ട് കൂടി കോടതി പരിഗണിച്ചത്.

Image result for manithi police

നടന്നത് കോടതി അലക്ഷ്യമാണെന്നും നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതിയില്ല എന്ന കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കോടതി വിലയിരുത്തി. കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കാവുന്ന തെറ്റാണെന്ന് മേല്‍ നോട്ടസമിതിയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button