തിരുവനന്തപുരം : റാന്നി കോടതി ജാമ്യം നിഷേധിച്ചതിനെതിരെ തിങ്കളാഴ്ച ഹെെക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ ഈസ്റ്റ് കോസ്റ്റിനോട് പ്രതികരിച്ചു. കര്‍ശനമായ ജാമ്യ വ്യവസ്ഥകളോടെയായിരുന്നു രാഹുല്‍ ഈശ്വറിന് പത്തനംതിട്ട റാന്നി കോടതി ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍ ഒപ്പിടുക എന്ന നിയമ വ്യവസ്ഥ പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു കൊണ്ട് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ഈ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് രാഹുല്‍ ഈശ്വര്‍ ഈസ്റ്റ് കോസ്റ്റിനോട് പ്രതികരിച്ചു.
ഇതിനെതിരെ മനുഷ്യാവകാശ കോടതിയെ സമീപിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. മുടക്കം കൂടാതെ എല്ലാ ശനിയാഴ്ചയും കൃത്യ സമയത്ത് പോലീസ് സ്റ്റേഷനിലെത്തി ഒപ്പ് വെക്കുക എന്ന നിയമ വ്യവസ്ഥ പാലിച്ചതാണ്. എന്നാല്‍ ഡല്‍ഹിയില്‍ പോയി മടങ്ങി എത്തിയപ്പോള്‍ അല്‍പ്പം വെെകിയാണ് എട്ടാം തിയതി ഒപ്പ് വെക്കാന്‍ എത്തിയത്. എന്നാല്‍ താന്‍ ഒപ്പ് വെക്കാന്‍ എത്തിയില്ല എന്ന മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ പക പോക്കല്‍ നടത്തുകയാണെന്ന് രാഹുല്‍ ഈസ്റ്റ് കോസ്റ്റിനോട് പറഞ്ഞു. നടപടി തികച്ചും അപഹാസ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments