Latest NewsNewsGulfQatar

കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഖത്തറിന്റെ ദേശീയ ദിന പരേഡ്

ആരോഗ്യ പ്രവര്‍ത്തകരോട് ആദരവ് അര്‍പ്പിച്ച് സായുധ സേന പ്രത്യേക ഗാനാലാപനവും നടത്തി

ദോഹ : കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ഖത്തറിന്റെ ദേശീയ ദിന പരേഡ്. ഇന്നലെ നടന്ന ദേശീയ ദിനത്തില്‍ സൗദി അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനിയും മറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ പങ്കെടുത്തു. പരേഡില്‍ ആദ്യം അണിനിരന്നത് കൈയ്യില്‍ ദേശീയ പതാകയേന്തിയ ആരോഗ്യപ്രവര്‍ത്തകരാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി ജീവനക്കാര്‍, വൊളന്റിയര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് അണിനിരന്നത്.

തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരോട് ആദരവ് അര്‍പ്പിച്ച് സായുധ സേന പ്രത്യേക ഗാനാലാപനവും നടത്തി. പിന്നാലെ വിവിധ സേനാ വിഭാഗങ്ങളും അണിചേര്‍ന്നു. അമീരി നാവിക സേനയുടെ യുദ്ധകപ്പലുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയും പരേഡിനിടെ പ്രദര്‍ശിപ്പിച്ചു. കോര്‍ണിഷിലെ കടലില്‍ സൈനിക സ്പീഡ് ബോട്ടുകളുടെ പ്രകടനങ്ങളും നടന്നു. വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. അത്യാധുനിക സായുധ, സൈനിക, പൊലീസ് വാഹനങ്ങള്‍, ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമായെത്തിയ സൈന്യം, ആകാശ പ്രകടനം എന്നിവയോടെയാണ് പരേഡ് സമാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button