KeralaLatest NewsNews

‘ഇ.കെ നായനാർ വത്തിക്കാനിൽ പോയപ്പോൾ ചെയ്തത് ആരും മറന്നിട്ടില്ല’- ഓർമപ്പെടുത്തലുമായി വി മുരളീധരൻ

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നടന്ന വിജയാഘോഷത്തിൽ ബി ജെ പി പ്രവർത്തകർ നഗരസഭാ മന്ദിരത്തിന് മുകളിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയത് വിവാദമായിരുന്നു. എന്നാൽ ഫ്ളക്‌സ് ഉയർത്തിയതിനെ പിന്തുണച്ച് രംഗത്തെത്തിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ.

വിജയാഘോഷ വേളയിൽ ജയ് ശ്രീറാം ഫ്ലക്‌സ് പാർട്ടി പ്രവർത്തകർ ഉയർത്തിയെന്നത് വലിയ പാതകമല്ല. ജാതിമത വിത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമൻ. ആ പ്രതീകം ഒരു  വിജയാഹ്ലാദത്തിന്റെ ഭാഗമായി ഉയർത്തിയത് മതവിദ്വേഷമുണ്ടാക്കാനാണെന്ന് പറയുന്നവരാണ് അതിന് ശ്രമിക്കുന്നത്. ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
അതുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസും ചിസ തീവ്രവാദ വോട്ടുകൾ ലക്ഷ്യം വച്ചുകൊണ്ട് ഇതിനെ ഒരു മതപരമായിട്ട് സ്പർദ്ദയുണ്ടാക്കാൻ വേണ്ടീട്ട് നടത്തുന്ന ശ്രമം. ആ ശ്രമത്തിൽ നിന്ന് അവർ പിൻവാങ്ങണമെന്നാണ് എനിക്ക് അവരോട് അഭ്യർത്ഥിക്കാൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഭരണഘടനാ സ്ഥാപനത്തിന്റെ മുകളിൽ മതത്തെ പ്രതിനിധീകരിക്കുന്ന ഫ്ലക്സ് ഉയർത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ കേന്ദ്രമന്ത്രി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘അങ്ങനെയാണെങ്കിൽ ശ്രീ ഇ.കെ നായനാർ വത്തിക്കാനിൽ പോയപ്പോൾ ഭഗവത് ഗീത കൊടുത്തത് തെറ്റല്ലേ? ഭഗവത് ഗീത ഒരു മതത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നതെങ്കിൽ നായനർ ചെയ്തത് തെറ്റാണ്. ഇ കെ നായനാർ അന്ന് പറഞ്ഞത് ഭഗവത് ഗീത ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണെന്നാണ്. ശ്രീരാമനും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. ശ്രീരാമന്റെ അനന്തരാവകാശികളാണ് ഈ രാജ്യത്തെ മുഴുവൻ ആളുകളും. മതപരമായിട്ടുള്ള ആരാധനാ കാര്യങ്ങളിൽ വ്യത്യാസമുണ്ടാകാം. പക്ഷേ, ശ്രീരാമനെ ആരും തള്ളിപ്പറഞ്ഞിട്ടില്ല ഇതുവരെ. ശ്രീരാമൻ ഇവിടെ മറ്റു മതത്തിൽ വിശ്വസിക്കുന്ന ആളുകൾ അവരുടെ പുതിയ മതത്തിലേക്ക് മാറുന്നതിനു മുമ്പ് ഉള്ള ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button