കൊച്ചി: കൊച്ചി കോര്പ്പറേഷന് ഭരണം പിടിച്ചെടുക്കാനുള്ള യു.ഡി.എഫിന്റെ തീരുമാനത്തിന് വൻ തിരിച്ചടി. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സനില്മോന് ജോസ് തന്റെ പിന്തുണ ഇടതുമുന്നണിക്ക് പ്രഖ്യാപിച്ചതോടെയാണ് കൊച്ചി കോര്പ്പറേഷന് യു.ഡി.എഫിന്റെ കൈവിട്ടു പോയത്. ഇതോടെ കോര്പ്പറേഷന് എല്‍.ഡി.എഫ് തന്നെ ഭരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
യു.ഡി.എഫിന് പിന്തുണ നല്‍കുന്നവര്‍ക്ക് ഓരോ വര്‍ഷം വീതം മേയര്‍ പദവി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാൽ ഇതെല്ലാം നിരസിച്ചാണ് ഇടതു പക്ഷത്തിനു പിന്തുണ നൽകിയത്.
സുസ്ഥിരമായി മുന്നോട്ട് പോകുന്ന ഭരണത്തിന് വേണ്ടിയാണ് താന്‍ എല്‍.ഡി.എഫിനെ ഉപാധികള്‍ കൂടാതെ പിന്തുണച്ചതെന്നും സനില്മോന് മാദ്ധ്യമങ്ങളോട് പറഞ്ഞു..കല്‍വത്തിയില്‍ ജയിച്ച ലീഗ് വിമതന് ടി കെ അഷ്റഫ് ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Post Your Comments