KeralaLatest NewsNews

ജോ​ളി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ അ​​ഡ്വ.ബി.​എ ആ​​ളൂ​​രി​​നെ ഏ​ല്‍​പി​ക്ക​രുതെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ന്‍

പ​​ണം കൊ​​ടു​​ക്കാ​​നു​​ള്ള​​വ​​രു​​ടെ പേ​​രോ ജോ​​ളി​​യു​​ടെ അ​​പേ​​ക്ഷ​​ക്കൊ​​പ്പം സ​​ത്യ​​വാ​​ങ്​​​മൂ​​ല​​മോ ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ഹ​​ർ​​ജി​​ക്ക്​ നി​​യ​​മ സാ​​ധു​​ത​​യി​​ല്ല.

കോ​​ഴി​​ക്കോ​​ട്​: സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച കൂ​​ട​​ത്താ​​യി കൂ​​ട്ട​​ക്കൊ​​ല​​ക്കേ​​സ്​ ഒ​​ന്നാം പ്ര​​തി ജോ​​ളി​​യാ​​മ്മ ജോ​​സ​​ഫ്​ എ​​ന്ന ജോ​​ളി​​യു​​ടെ (47) സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യാ​​ന്‍ അ​​വ​​രു​​ടെ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ അ​​ഡ്വ. ബി.​​എ. ആ​​ളൂ​​രി​​നെ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന അ​​പേ​​ക്ഷ സം​​ശ​​യാ​​സ്​​​പ​​ദ​​മെ​​ന്ന്​ പ്രോ​​സി​​ക്യൂ​​ഷ​​ന്‍. സാ​​ക്ഷി​​ക​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്താ​​നും സ്വാ​​ധീ​​നി​​ക്കാ​​നും ആ​​യു​​ധ​​മാ​​ക്കു​​മെ​​ന്ന​​തി​​നാ​​ല്‍ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി പ​​രീ​​ക്ഷ​​ണാ​​ര്‍​​ഥം ന​​ല്‍​​കി​​യ അ​​പേ​​ക്ഷ ത​​ള്ള​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​ കേ​​സി​​ലെ സ്പെ​​ഷ​​ല്‍ പ്രോ​​സി​​ക്യൂ​​ട്ട​​ര്‍ എ​​ന്‍.​​കെ. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍ ജി​​ല്ല പ്രി​​ന്‍​​സി​​പ്പ​​ല്‍ സെ​​ഷ​​ന്‍​​സ് കോ​​ട​​തി​​യി​​ല്‍ എ​​തി​​ര്‍​​സ​​ത്യ​​വാ​​ങ്മൂ​​ലം ന​​ല്‍​​കി. കേ​​സു​​ക​​ളി​​ല്‍ വാ​​ദം കേ​​ള്‍​​ക്ക​​ല്‍ അ​​ടു​​ത്ത മാ​​സം 11ന് ​​മാ​​റ്റി.

Read Also: ബിജെപിയുടെ ഏജന്‍റ്; ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം

എന്നാൽ ക​​ഴി​​ഞ്ഞ ത​​വ​​ണ കേ​​സ് പ​​രി​​ഗ​​ണി​​ച്ച​​പ്പോ​​ഴാ​​ണ് പ്ര​​തി ജോ​​ളി​​യു​​ടെ സാമ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ള്‍ ന​​ട​​ത്താ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന്​ അ​​ഡ്വ. ആ​​ളൂ​​ര്‍ അ​​പേ​​ക്ഷ ന​​ല്‍​​കി​​യ​​ത്‌. 30 ല​​ക്ഷ​​ത്തി​‍െ​ന്‍​റ സാ​​മ്ബ​​ത്തി​​ക ഇ​​ട​​പാ​​ടു​​ണ്ടെ​​ന്നും നാ​​ലാം പ്ര​​തി മ​​നോ​​ജ് ഉ​​ള്‍​​പ്പെ​​ടെ ജോ​​ളി​​ക്ക് പ​​ണം ന​​ല്‍​​കാ​​നു​​ണ്ടെ​​ന്നും അ​​ഭി​​ഭാ​​ഷ​​ക​​ന്‍ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട്​ പ്ര​​തി​​ക​​രി​​ച്ചി​​രു​​ന്നു. അ​​നു​​കൂ​​ല​​മാ​​യി മൊ​​ഴി പ​​റ​​യാ​​നും സാ​​ക്ഷി​​ക​​ളെ സ്വാ​​ധീ​​നി​​ക്കാ​​നു​​മു​​ള്ള നീ​​ക്ക​​മാ​​ണ്​ അ​​പേ​​ക്ഷ​​യി​​ലു​​ള്ള​​തെ​​ന്ന്​ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ന​​ല്‍​​കി​​യ എ​​തി​​ര്‍ സ​​ത്യ​​വാ​​ങ്​​​മൂ​​ല​​ത്തി​​ല്‍ പ​​റ​​യു​​ന്നു. പ​​ണം കൊ​​ടു​​ക്കാ​​നു​​ള്ള​​വ​​രു​​ടെ പേ​​രോ ജോ​​ളി​​യു​​ടെ അ​​പേ​​ക്ഷ​​ക്കൊ​​പ്പം സ​​ത്യ​​വാ​​ങ്​​​മൂ​​ല​​മോ ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ഹ​​ർ​​ജി​​ക്ക്​ നി​​യ​​മ സാ​​ധു​​ത​​യി​​ല്ല.

എ​​തി​​രാ​​യി പ​​റ​​യു​​ന്ന സാ​​ക്ഷി​​ക​​ള്‍​​ക്കെ​​തി​​രെ പ​​ണ​​മി​​ട​​പാ​​ട് ആ​​രോ​​പ​​ണ​​വും ഭീ​​ഷ​​ണി​​യും ഉ​​യ​​ര്‍​​ത്താ​​ന്‍ സാ​​ധ്യ​​ത​​വ​​രു​​മെ​​ന്നും ഇ​​ത്ത​​രം അ​​പേ​​ക്ഷ​​ക​​ള്‍ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നും പ്രോ​​സി​​ക്യൂ​​ട്ട​​റു​​ടെ എ​​തി​​ര്‍​​ഹ​​ര​​ജി​​യി​​ല്‍ പ​​റ​​യു​​ന്നു. ജോ​​ളി​​യു​​ടെ മു​​ന്‍ ഭ​​ര്‍തൃ​​പി​​താ​​വ് ടോം​​തോ​​മ​​സ്, ഭ​​ര്‍തൃ​​മാ​​താ​​വ് അ​​ന്ന​​മ്മ, അ​​ന്ന​​മ്മ​​യു​​ടെ സ​​ഹോ​​ദ​​ര​​ന്‍ മ​​ഞ്ചാ​​ടി​​യി​​ല്‍ മാ​​ത്യു, ജോ​​ളി​​യു​​ടെ ര​​ണ്ടാം ഭ​​ര്‍ത്താ​​വ് ഷാ​​ജി​​യു​​ടെ മ​​ക​​ള്‍ ആ​​ല്‍ഫൈ​​ന്‍ എ​​ന്നി​​വ​​രെ വ​​ധി​​ച്ചു​​വെ​​ന്ന​​തു​​മ​​ട​​ക്കം ആ​​റു കേ​​സു​​ക​​ളാ​​ണ്​ കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button