കൊല്ലം: ബി.എ.എം.എസ് വിദ്യാര്‍ഥിനി വിസ്മയുടെ ആത്മഹത്യാ കേസിൽ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വ്യാഴാഴ്ച കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍കുമാര്‍ അഭിഭാഷകനെ മാറ്റാന്‍ കോടതിയുടെ അനുവാദം വാങ്ങിയെങ്കിലും നേരത്തേ വക്കാലത്ത് എടുത്ത അഡ്വ. ആളൂരിന്റെ ജൂനിയര്‍ ഇന്നലത്തെ കോടതി നടപടികളില്‍ പങ്കെടുത്തതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. തുടര്‍ന്ന് കൊല്ലം സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു.
പ്രതിയുടെ അഭിഭാഷകനായി പ്രതാപചന്ദ്രന്‍ ഹാജരാകുകയും ബി.എ. ആളൂരിനെ അഭിഭാഷക സ്ഥാനത്തുനിന്ന് പ്രതി ഒഴിവാക്കിയതായി കോടതിയെ അറിയിക്കുകയും ചെയ്തു. കേസ് നിലവില്‍ പരിഗണിക്കുന്ന ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതിയിലാണ് അഭിഭാഷകനെ മാറ്റാന്‍ അനുവാദം തേടി അപേക്ഷിച്ചത്. അഡ്വ. സി. പ്രതാപചന്ദ്രന്‍ പിള്ള, അഡ്വ. ഷൈന്‍ എസ് പട്ടംതുരുത്ത് എന്നിവരെ പകരം നിയോഗിക്കാനും കോടതി അനുവദിച്ചു. ഇതനുസരിച്ചു മജിസ്ട്രേട്ട് കോടതിയിലേക്കും കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജില്ലാ സെഷന്‍സ് കോടതിയിലേക്കുമുള്ള വക്കാലത്ത് കിരണ്‍കുമാറില്‍ നിന്ന് ഒപ്പിട്ടു സമര്‍പ്പിക്കുകയും ചെയ്തു.
Read Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന
ഇതേസമയം അഡ്വ. ആളൂരിന്റെ ജൂനിയറും ഓണ്‍ലൈന്‍ ആയി നടന്ന കോടതി നടപടികളില്‍ പങ്കെടുത്തു. പ്രതി വേണ്ടെന്ന് പറഞ്ഞാലും താന്‍ പിന്മാറില്ലെന്ന് ആളൂര്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ജില്ല സെഷന്‍സ് ജഡ്ജി ജയകുമാര്‍ ജാമ്യാപേക്ഷ 31ന് വീണ്ടും പരിഗണിക്കുന്നതിലേക്ക് മാറ്റുകയായിരുന്നു. ലഭ്യമായ രേഖകള്‍ പ്രകാരം അഭിഭാഷകനെ മാറ്റിയതായി ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കുകയും ചെയ്തതോടെയാണ് ആശയക്കുഴപ്പം നീങ്ങിയത്.
Post Your Comments