കൊടുവള്ളി: കാരാട്ട് ഫൈസലിന് വോട്ടുമറിക്കണമെന്ന് അണികള്‍ക്ക് രഹസ്യനിര്‍ദ്ദേശം എത്തിച്ചത് സിപിഎം പ്രാദേശിക നേതാക്കളെന്ന് രഹസ്യ റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്തില്‍ ആരോപണ വിധേയനായതിനാലാണ് കാരാട്ട് ഫൈസലിന് പാര്‍ട്ടി വോട്ട് നിഷേധിച്ചത്. ഇതോടെ വോട്ടുകള്‍ മൊത്തമായി മറിച്ചുകൊടുത്ത സംഭവത്തില്‍ സിപിഎം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിലെ സിപിഎമ്മിന്റെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. ഇവിടെ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ.എന്‍.എല്‍. നേതാവും കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദിന് പൂജ്യം വോട്ടായിരുന്നു ലഭിച്ചത്. ഇതിനേ തുടര്‍ന്നാണ് പാര്‍ട്ടി നടപടി.
Read Also : ബിജെപിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ ‘നേമജപം’ അരങ്ങുതകര്‍ക്കുന്നു, വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്
നേരത്തെ കൊടുവള്ളിയില്‍ നടന്ന എല്‍.ഡി.എഫ്. കണ്‍വെന്‍ഷനില്‍ പി.ടി.എ. റഹീം എംഎല്‍എ. ആയിരുന്നു കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം നടന്ന ശേഷം കാരാട്ട് ഫൈസലിനെയും കൊണ്ട് സിപിഎം. ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ രണ്ട് റൗണ്ട് വീടുകളില്‍ കയറി വോട്ടഭ്യര്‍ഥനയും നടത്തി. ഇതിനു ശേഷമാണ് എല്‍.ഡി.എഫ്. കാരാട്ട് ഫൈസലിനുള്ള പിന്തുണ പിന്‍വലിച്ച് ഒ.പി. റഷീദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
നഗരസഭാ 15-ാം ഡിവിഷനില്‍ നിന്ന് മത്സരിച്ച ഫൈസലിന് 73 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ഖാദറിന് 495 വോട്ടും ലഭിച്ചു. ഫൈസലിന്റെ അപരനായി മത്സരിച്ച കെ.ഫൈസലിന് പോലും ഏഴ് വോട്ട് കിട്ടിയപ്പോഴായിരുന്നു ഒ.പി റഷീദിന് പൂജ്യം വോട്ട് ലഭിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് ‘പൂജ്യം’ വോട്ട് ലഭിക്കാനിടയായത് അണികള്‍ക്ക് കാരാട്ട് ഫൈസലിനുവേണ്ടി വോട്ട് ചെയ്യണമെന്ന രഹസ്യ നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന് സൂചനകളും പുറത്തുവന്നിരുന്നു.
Post Your Comments