News

ജയ് ശ്രീറാം ബാനര്‍, ബിജെപി രണ്ടുതട്ടില്‍

 

പാലക്കാട്: പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ജയ്ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ ബിജെപി രണ്ടുതട്ടില്‍. നടപടി അപക്വമെന്നും പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നും മുതിര്‍ന്ന നേതാവ് ബി രാധാകൃഷ്ണ മേനോന്‍ സംഭവത്തെ വിമര്‍ശിച്ചു.

Read Also : മതേതരത്വം എന്തെന്നറിയാത്ത പുവര്‍ സില്ലി ഇന്ത്യന്‍സ് നിങ്ങള്‍ ചരിത്രം പഠിയ്ക്കൂ,

വളരെ നിസാരമായാണ് തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടതെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. നേതാക്കളുടെ വിഴുപ്പലക്കലും തിരിച്ചടിയായി. കോട്ടയം ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുളളവര്‍ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിച്ചില്ല. ബി ഡി ജെ എസും കാര്യമായ മുന്നേറ്റമുണ്ടാക്കിയില്ല. മുതിര്‍ന്ന നേതാക്കളോടുളള സമീപനത്തില്‍ ഉള്‍പ്പടെ നേതൃത്വത്തിന് കാതലായ മാറ്റം വേണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

പാലക്കാട്ടെ പ്രവര്‍ത്തകരുടെ അതിരുവിട്ട പ്രകടനം നേതൃത്വത്തിന്റെ കൂടി വീഴ്ചയാണ്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്ന് തുറന്നു പറഞ്ഞ രാധാകൃഷ്ണ മേനോന്‍ സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്നും ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button