CinemaLatest NewsKeralaNewsEntertainment

പിണറായി വിജയനെ പുകഴ്ത്തിയ ദേവനെതിരെ സൈബർ സഖാക്കൾ; ഓന്ത് മാറുമോ ഇതുപോലെയെന്ന് സോഷ്യൽ മീഡിയ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ പൊളിക്കാൻ കഴിയില്ല

തദ്ദേശ തെരഞ്ഞെടുപ്പില്‍ വൻവിജയം നേടിയ എല്‍ഡിഎഫിനെ അഭിനന്ദിച്ച് നടന്‍ ദേവന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും എടുത്ത് പറയേണ്ടതാണെന്നും മറ്റ് പാർട്ടികൾ ഇതെല്ലാം ഒരു പാഠമായി ഉൾക്കൊള്ളണമെന്നും ദേവൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ, ദേവനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സൈബർ സഖാക്കൾ.

മാസങ്ങൾക്ക് മുൻപ് അദ്ദേഹം മുഖ്യമന്ത്രിയെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് കുത്തിപ്പൊക്കിയാണ് സൈബർ സഖാക്കൾ ദേവന് നേരെ കളിയാക്കലുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി നല്ലവനാണോ കെട്ടവനാണോ?? ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണിതെന്ന് ദേവൻ ഒക്ടോബറിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വരാൻപോകുന്ന 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ ഉള്ള Nava Kerala People’s Party യെ നിങ്ങൾക്കു നേരിടേണ്ടിവരുമെന്നായിരുന്നു ദേവൻ സഖാക്കളോട് പറഞ്ഞത്.

Also Read: കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് കോട്ടകൾ തകർത്ത് സുരക്ഷയുടെ ബി.ജെ.പി കോട്ടകൾ തീർക്കും ; സുരേഷ് ഗോപി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ പൊളിക്കാൻ കഴിയില്ല എന്ന് തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത് എന്നാണ് ദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും ഞാന്‍ അഭിനന്ദിക്കുന്നുവെന്ന് ആയിരുന്നു ദേവൻ കുറിച്ചത്. ഇതോടെ, ദേവന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ നിറയെ കളിയാക്കളും പരിഹാസവുമായി കുട്ടിസഖാക്കളുണ്ട്.

‘ഓന്ത് മാറുമോ ഇതുപോലെ?, പിണറായി വിജയൻ ഒരു പൂർണ്ണ പരാജയം ആണെന്ന് മുതലാളി അന്ന് പറഞ്ഞിരുന്നു… മുതലാളി മറന്നു പോയതാണ്.’ രണ്ടു വള്ളത്തിൽ കാലു വയ്ക്കുന്ന സിനിമാക്കാരിൽ രണ്ടാമൻ.‘ എന്നൊക്കെയാണ് താരത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button