‘കോവിഡ് വാക്സിൻ സ്വീകരിച്ചാൽ ആളുകള്‍ മുതലയായി മാറാം. സ്ത്രീകള്‍ക്ക് താടി വളരാം. പുരുഷന്മാര് സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങും. എന്തു വന്നാലും നിങ്ങളുടെ മാത്രം കുഴപ്പമാണ്. കമ്ബനിക്ക് ഉത്തരവാദിത്തം ഇല്ല.! ‘ എന്നിങ്ങനെ വിചിത്ര\പ്രതികരണവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബൊല്‍സൊനാരോ. വാക്സിന്റെ പാര്‍ശ്വഫലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന ഫൈസര്‍ കമ്ബനിയുടെ നിലപാടിനെതിരെയുള്ള പരിഹാസമാണ് ബൊല്‍സൊനാരോയുടെ ഈ പ്രതികരണം.
ബ്രസീലില്‍ കഴിഞ്ഞ ദിവസം മുതല്‍ സൗജന്യ വാക്സിന് വിതരണം ആരംഭിച്ചു. എന്നാൽ വാക്സിന് സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ വാക്സിന് സ്വീകരിക്കില്ല എന്ന് ബൊല്‍സൊനാരോ നേരത്തെ പറഞ്ഞതും വലിയ ചർച്ചയായിരുന്നു
Post Your Comments