സാന്റിയാഗോ: ലോകം മുഴുവൻ കോവിഡ് വൈറസിനെ തടയാനുള്ള തീവ്ര ശ്രമത്തിലാണ്. വൈറസ് കാലത്ത് മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാല്‍ വൻ പിഴ. അതിൽ പ്രസിഡന്റാണെങ്കിലും ഇളവ് ഇല്ല എന്ന് കാണിക്കുകയാണ് ചിലി. മാസ്ക് ഇല്ലാതെ സെല്‍ഫിയെടുത്തതിന്റെ പേരില്‍ ചിലി പ്രസിഡന്റിന് പിഴയായി ചുമത്തിയത് രണ്ടര ലക്ഷത്തോളം രൂപയാണ്.
കൊറോണ വൈറസ് രോഗബാധയെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് ചിലിയില്‍ ഉള്ളത്. മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ നില്‍ക്കുന്നതിന് കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.പിഴ ഈടാക്കുന്നത് മുതല്‍ ജയില്‍ വാസം വരെ സര്‍ക്കാര്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് പ്രസിഡന്റ് തന്നെ നിയമം ലംഘിച്ചത്.
read also:കര്‍ഷക സമരത്തിനിടയിലേക്ക് കടന്നു കയറി സംഘര്‍ഷത്തിന് ശ്രമം; യുവാവ് അറസ്റ്റില്‍
സതിക്ക് സമീപമുള്ള ബീച്ചില്‍ തനിച്ച് നടക്കാനിറങ്ങിയ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര മാസ്ക് ഇല്ലാതെ യുവതിക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു. പ്രസിഡന്റിന്റെ മാസ്ക് ഇല്ലാത്ത ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വിവാദമായി. തുടര്‍ന്ന് പിനേര പൊതു സമക്ഷം മാപ്പും പറഞ്ഞു.
സെല്‍ഫിയില്‍ പ്രസിഡന്റിന്റെ വളരെ അടുത്ത് നില്ക്കുന്ന സ്ത്രീയും മാസ്ക് ധരിച്ചിരുന്നില്ല. സംഭവം വിവാദമായതോടെയാണ് പ്രസിഡന്റിന് പിഴ ചുമത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. 35,00 ഡോളറാണ് പിഴ. ഇത് ഏകദേശം രണ്ടര ലക്ഷത്തോളം വരും.
Post Your Comments