Latest NewsNewsIndia

തൃണമൂലിൽ നിന്ന് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ബഹുമാനവും അമിത് ഷായിൽ നിന്നു ലഭിച്ചിരുന്നു; സുവേന്ദു അധികാരി

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനെ ശക്തമായി വിമർശിച്ച് സുവേന്ദു അധികാരി. ബംഗാളോ തൃണമൂൽ കോൺഗ്രസോ ആരുടെയും കുത്തകാധികാരമല്ലെന്നു സുവേന്ദു പറഞ്ഞു. ഒരാളുടെ സംഭാവനയാൽ ഒരുദിവസം കൊണ്ട് കെട്ടിപ്പടുത്തതല്ല പാർട്ടി. വലിയ തോതിൽ നിരന്തരവും തുടർച്ചയായതുമായ ശ്രമത്തിന്റെ ഭാഗമാണിത്. അങ്ങനെയാണ് 2011ൽ ബംഗാളിൽ തൃണമൂൽ അധികാരത്തിൽ വന്നത്. സാധാരണക്കാർ പടുത്തുയർത്തിയ തൃണമൂൽ ഇപ്പോൾ, മറ്റാരെയും ശ്രദ്ധിക്കാത്ത വ്യക്തികളാൽ നിറഞ്ഞിരിക്കുന്നതായും അദ്ദേഹം വിമർശിച്ചു.

മിഡ്‌നാപുരിലെ ബിജെപി റാലിയിൽ അമിത് ഷായെ ‘മൂത്ത സഹോദരൻ’ എന്ന് വിളിച്ച സുവേന്ദു, തൃണമൂലിൽനിന്ന് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ബഹുമാനവും അമിത് ഷായിൽ നിന്നു ലഭിച്ചെന്നു പറഞ്ഞു. അമിത് ഷായുമായുള്ള എന്റെ ബന്ധം വളരെ വർഷങ്ങൾ പഴക്കമുള്ളതാണ്. പക്ഷേ  ഒരിക്കൽ പോലും അദ്ദേഹം ബിജെപിയിൽ ചേരാൻ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഞാൻ കോവിഡ് ബാധിതനായപ്പോൾ തൃണമൂലിലെ ആരും അന്വേഷിച്ചില്ല. പക്ഷേ അമിത് ഷാ രണ്ടുതവണ വിളിച്ചു. നിങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനോ ആജ്ഞാപിക്കാനോ ഞാനില്ല, ബിജെപിയുടെ സാധാരണ പ്രവർത്തകനായി നിലകൊള്ളുമെന്നു അദ്ദേഹം പറഞ്ഞു.

വിവിധ പാർട്ടികളിലെ ഒൻപത് എം‌എൽ‌എമാർക്കും തൃണമൂൽ എംപിക്കും ഒപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയിലാണു സുവേന്ദു അധികാരി ഇന്ന് ബി‌ജെ‌പിയിൽ ചേർന്നത്. മമത ബാനർജി സർക്കാരിലെ മന്ത്രിയായിരുന്ന സുവേന്ദു, ഏതാനും മാസങ്ങളായി ഇടഞ്ഞു നിൽക്കുകയായിരുന്നു. ആദ്യം മന്ത്രിസ്ഥാനവും പിന്നാലെ എംഎൽഎ സ്ഥാനവും ഉപേക്ഷിച്ച സുവേന്ദു, കഴിഞ്ഞ ദിവസമാണ് തൃണമൂലിൽനിന്നു രാജിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button