കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് വിമതന് സുവേന്ദു അധികാരിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ മിഡ്നാപൂരില്‍ നടന്ന മെഗാ റാലിയില്‍ വെച്ചാണ് സുവേന്ദു അധികാരിയെ ബിജെപിയിലേക്ക് അമിത് ഷാ സ്വാഗതം ചെയ്തത്.
” എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നത്?. മമത ബാനര്‍ജിയുടെ അഴിമതി, സ്വജനപക്ഷപാതം എന്നിവയാണ് കാരണം. ദീദി, ഇത് ഒരു തുടക്കം മാത്രമാണ്. തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകും. ” – അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാളിലെത്തിയതാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള അമിത് അമിത് ഷായുടെ സന്ദര്‍ശനം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് സൂചന. ടാഗോറിന്റെയും ചന്ദ്ര വിദ്യാസാഗറിന്റെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ജന്മനാടിനു മുന്നില്‍ തല കുമ്പിടുന്നു എന്നായിരുന്നു യാത്രയ്ക്ക് മുന്നോടിയായി അമിത് ഷാ ട്വീറ്റ് ചെയ്തത്.
അതേസമയം, സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതെന്ന് സുവേന്ദു അധികാരി ടിഎംസി പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. തന്റെ ആറ് പേജുള്ള കത്തില്‍, താന്‍ എന്ന വ്യക്തിയെ വിശ്വസിക്കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ടിഎംസി ആരുടേയും കുത്തകാധികാരത്തില്‍ പെടുന്നതല്ലെന്നും ഒരു വ്യക്തി ഒരു ദിവസം കൊണ്ട് നിര്‍മ്മിച്ചതല്ലെന്നും സുവേന്ദു വ്യക്തമാക്കി.
Post Your Comments