News

അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഭീകരരുടെ റോക്കറ്റാക്രമണം

കാബൂള്‍: അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം, വീണത് ആറ് റോക്കറ്റുകള്‍. സൈനിക ശേഷി അഞ്ചിലൊന്നായി കുറച്ച അഫ്ഹാനിലെ അമേരിക്കയുടെ പ്രധാന സൈനിക താവളമാണ് ആക്രമിച്ചത്. അഫ്ഗാനിലെ ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആറു റോക്കറ്റുകളാണ് താവളത്തിന്റെ വിവിധ മേഖലകളില്‍ പതിച്ചത്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

read also : കര്‍ഷക സമരത്തിനിടയിലേക്ക് കടന്നു കയറി സംഘര്‍ഷത്തിന് ശ്രമം; യുവാവ് അറസ്റ്റില്‍

ബാഗ്റാം വ്യോമതാവളത്തിലടക്കം റോക്കറ്റ് പതിച്ചു. അഫ്ഗാനിലെ പര്‍വാന്‍ പ്രവിശ്യയിലെ ഗവര്‍ണ്ണറാണ് വിവരം അന്താരാഷ്ട്ര മാദ്ധ്യമങ്ങളെ അറിയിച്ചത്. ഒരു വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന 12 റോക്കറ്റുകളില്‍ ആറെണ്ണമാണ് ഭീകരര്‍ തൊടുത്തത്. മറ്റുള്ളവ അഫ്ഗാന്‍ സേന നിര്‍വീര്യമാക്കി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഐ.എസ്. ഭീകരര്‍ സമാനരീതിയിലെ ആക്രമണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button