KeralaLatest NewsNews

കോവിഡ് രോഗികൾ പെരുകുന്നു; വാക്‌സിന്‍ കേരളത്തില്‍ ആദ്യം വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ അയച്ച 1,680 വാക്‌സിന്‍ കാരിയറുകളും 100 കോള്‍ഡ് ബോക്‌സുകളും സംസ്ഥാനത്തെത്തിക്കഴിഞ്ഞു.

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കോവിഡ് 19നെതിരെ സംസ്ഥാനം ആദ്യം സ്വീകരിച്ച പ്രതിരോധ നടപടികള്‍ തുടര്‍ന്ന് കൈക്കൊള്ളാന്‍ ആകാത്തതിനെ തുടര്‍ന്ന് വാക്‌സിന്‍ കേരളത്തില്‍ ആദ്യം എത്തിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ആശുപത്രികളിലേയും മറ്റും ചികിത്സാ സൗകര്യങ്ങള്‍ മതിയാകാതെ വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം തേടിക്കഴിഞ്ഞു.

എന്നാൽ കോവിഡ് വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി സംഭരണശാലകള്‍ ഒരുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അയച്ച 1,680 വാക്‌സിന്‍ കാരിയറുകളും 100 കോള്‍ഡ് ബോക്‌സുകളും സംസ്ഥാനത്തെത്തിക്കഴിഞ്ഞു. വാക്‌സിന്‍ ഒരു സ്ഥലത്തു നിന്നും മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നതിനായുള്ള 50 വലിയ കോള്‍ഡ് ബോക്‌സുകളും ചെറിയ ബോക്‌സുകളുമാണ് ആദ്യഘട്ടത്തില്‍ എത്തിയത്. നിലവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റുകള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങിയിടങ്ങളിലാണ് സംഭരണ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നത്.

Read Also: കൈലാസത്തിലേക്ക് സ്വാഗതം; വിമാനത്തില്‍ ഭക്തര്‍ക്കെത്താന്‍ അനുമതി നൽകി നിത്യാനന്ദ

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ റീജിയണല്‍ വാക്‌സീന്‍ സ്റ്റോറുകള്‍ ഒരുക്കും. കൂടാതെ ഇവിടങ്ങളിൽ 1589 ചെറിയ ഐസ് ലൈന്‍ഡ് റെഫ്രിജറേറ്ററുകള്‍ സജ്ജീകരിക്കും. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും ജീവനക്കാര്‍ക്കാണ് വാക്‌സീന്‍ നല്‍കുക. താത്കാലിക ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക. സംസ്ഥാനത്തെ 27000ത്തോളം ആശ വര്‍ക്കര്‍മാര്‍ക്കും മെഡിക്കല്‍, ദന്ത, നഴ്സിങ്, പാരാമെഡിക്കല്‍ തുടങ്ങി ആരോഗ്യ വിഭാഗം വിദ്യാര്‍ഥികള്‍ക്കും. 33,000ത്തോളം അംഗനവാടി ജീവനക്കാര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കാനും പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button