Latest NewsIndiaNewsMobile PhoneTechnology

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശം അയച്ച് ടെലികോം കമ്പനികൾ

തിരുവനന്തപുരം : ട്രായിയുടെ നിർദ്ദേശ പ്രകാരം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശം അയച്ച് ടെലികോം കമ്പനികൾ.സ്വന്തം പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകളുള്ള എല്ലാവരും ജനുവരി പത്തിനകം അത് തിരിച്ചേല്‍പ്പിക്കണമെന്നാണ് സന്ദേശം.

Read Also : രണ്ടായിരത്തോളം തൊഴിലാളികളെ പി​രി​ച്ചു​വി​ടാനൊരുങ്ങി കൊക്കോകോള കമ്പനി 

ഒരാളുടെ പേരില്‍ ഒന്‍പതു സിംകാര്‍ഡുകളില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ അനുമിതിയില്ലാത്ത സാഹചര്യത്തിലാണ് ടെലികോം കമ്പനികൾ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച സന്ദേശമയക്കാന്‍ തുടങ്ങിയത്.

സാധാരണ ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡുകളുണ്ടെന്ന് ഓരോ കമ്പനിക്കും അറിയാന്‍ കഴിയില്ല . ഓരോരുത്തരുടെയും പേരില്‍ എത്രയുണ്ടെന്ന് അറിയാന്‍ മാത്രമേ കമ്പനികള്‍ക്ക് കഴിയൂ . എന്നാല്‍ ഓരോരുത്തരുടെയും പേരില്‍ എത്ര സിം ഉണ്ടെന്ന് വാര്‍ത്താവിനിമയ വകുപ്പിന് അറിയാന്‍ കഴിയും . ടെലികോം കമ്പനികളുടെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ വകുപ്പ് നേരിട്ടുതന്നെ ഇത്തരക്കാര്‍ക്കെതിരേ രംഗത്തുവന്നേക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button