ഭോപ്പാല്‍: കിസാന്‍ കല്യാണ്‍ പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് മേല്‍ പുഷ്പവൃഷ്ടി . മധ്യപ്രദേശിലെ റായസേന ജില്ലയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനാണ് കര്‍ഷകര്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തിയത്. പരിപാടിയില്‍ സംസാരിച്ച ചൗഹാന്‍ കാര്‍ഷിക വിഷയങ്ങളില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
Read Also : കാര്‍ഷിക ബില്‍ കീറിയെറിഞ്ഞ കെജ്രിവാളിനെതിരെ പൊലീസില്‍ പരാതി
വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ വാഗ്ദാനം പാലിച്ചില്ലെന്നും സഹായധനം വിതരണം ചെയ്തില്ലെന്നും അദേഹം പറഞ്ഞു. കിസാന്‍ കല്യാണ്‍ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ കര്‍ഷകരെ അഭിസംബോധന ചെയ്തു. കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നതായി അദേഹത്തെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ചൗഹാന്‍ പറഞ്ഞു.
Post Your Comments