ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ കീറിയെറിഞ്ഞ കെജ്രിവാളിനെതിരെ പൊലീസില്‍ പരാതി . ബിജെപിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപി ഐടി സെല്‍ മേധാവി അഭിഷേക് ദുബെയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി നിയമസഭയില്‍ കാര്‍ഷിക ബില്‍ വലിച്ചുകീറി കെജ്രിവാള്‍ സമരത്തിലിരിക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്.
Read Also : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം വീണ്ടും, മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ
ഡല്‍ഹിയിലെ കര്‍ഷകസമരം ആളിക്കത്തിക്കാനായി അരവിന്ദ് കെജ്രിവാള്‍ ഗൂഢാലോചന നടത്തുകയാണ്. നഗരത്തില്‍ കലാപമുണ്ടാക്കാനും ഗൂഢാലോചന നടത്തുന്നു. ഡിസംബര്‍ 17 ന് അദേഹം ഒരു പ്രത്യേക സെക്ഷന്‍ വിളിച്ചുചേര്‍ത്തു. കാര്‍ഷിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയില്‍ അദേഹം ഭരണഘടന വിരുദ്ധമായി കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ വലിച്ചുകീറി. ഇത് കര്‍ഷകരെ പ്രചോദിപ്പിക്കുകയാണ് ചെയ്തത് മാത്രമല്ല ഡല്‍ഹിയില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന സംഭവ വികാസങ്ങളുണ്ടായി’ എന്ന് ദുബെ ആരോപിച്ചു.
Post Your Comments