Latest NewsKeralaNews

‘അള്ളാഹു അക്ബര്‍ ‘എന്ന് ഒരു വലിയ ബാനര്‍ തൂക്കിയിട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.?: സന്ദീപാനന്ദഗിരി

മുന്‍കൂട്ടി ആസൂത്രണം ഉള്ളതിനാല്‍ മാത്രമാണ് ഇത് ചെയ്യാനായതെന്നും. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എമ്മും ആവശ്യപെട്ടിട്ടുണ്ട്.

പാലക്കാട്: നഗരസഭ കാര്യാലയത്തിന് മുകളില്‍ ‘ജയ് ശ്രീ റാം’ ഫ്ലക്സ് ഉയര്‍ത്തിയതിനെതിരെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ ബിെജപിയുടെ ആഹ്‌ളാദ പ്രകടനത്തിനിടെയാണ് പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കിയത്. എന്നാലിത് ഒരു മിനുട്ടിനകം നീക്കുകയും ചെയ്തു. രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരാണെന്നും സര്‍ക്കാര്‍ സ്ഥാപനത്തിലെ നിയമലംഘനത്തിന് പോലീസ് കേസെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. എന്നാൽ മലപ്പുറത്തെ നഗരസഭ കാര്യാലയത്തിന് മുന്നില്‍ ‘അള്ളാഹു അക്ബര്‍’ എന്ന ബാനര്‍ ഉയര്‍ത്തിയാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ കുറിപ്പ്.

Read Also: നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല: അബ്ദുള്ളക്കുട്ടി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇത് മലപ്പുറം നഗരസഭാ കാര്യാലയം.

വിജയാഹ്ളാദത്തിന്‍റെ പേരില്‍ “അള്ളാഹു അക്ബര്‍ “എന്ന് ഒരു വലിയ ബാനര്‍ മലപ്പുറം നഗരസഭാ കാര്യാലയത്തിനു മുന്നില്‍ തൂക്കിയിട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.? നേരത്തെ നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീ റാം ഫ്ലക്സ് ഉയര്‍ത്തിയതിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വോട്ടെണ്ണല്‍ സമയത്ത് ഉദ്യോഗസ്ഥരും, മാധ്യമപ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും, ഏജന്‍റുമാര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാല്‍ ഇത് മറികടന്ന് വലിയ ഫ്ലക്സുമായി നഗരസഭക്ക് മുകളില്‍ കയറിയത് സുരക്ഷ വീഴ്ച്ചയാണ്. നഗരസഭ കെട്ടിടത്തിന് മുന്‍വശത്തെ ചുവരിലൂടെ താഴെക്കിടാന്‍ പറ്റുന്ന രീതിയിലുള്ള ഫ്ലക്സാണ് ബി.ജെ.പി അവിടെ പ്രദര്‍ശിപ്പിച്ചത്. മുന്‍കൂട്ടി ആസൂത്രണം ഉള്ളതിനാല്‍ മാത്രമാണ് ഇത് ചെയ്യാനായതെന്നും. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എമ്മും ആവശ്യപെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button