ദില്ലി: ഉള്ളി ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ച നടപടി ജനുവരി 31വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. ഇറക്കുമതി നിയന്ത്രിച്ചാല്‍ വില വര്‍ധിക്കുമെന്ന കാരണത്തെ തുടര്‍ന്നാണ് ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ച നടപടി നീട്ടിയിരിക്കുന്നത് ഇപ്പോൾ. ഉള്ളിക്ക് വലിയ രീതിയില്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 21നാണ് ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയുണ്ടായത്. ഇറക്കുമതി നിയന്ത്രിച്ചാല്‍ വില ഇനിയും വര്‍ധിക്കുമെന്ന് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്ന് കാര്‍ഷിക മന്ത്രാലയം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.
Post Your Comments