Latest NewsKeralaNews

ഗുജറാത്താക്കാൻ സമ്മതിക്കില്ല, കാവി പുതപ്പിക്കണ്ട; പാലക്കാട് നഗരസഭയിൽ ദേശീയപതാക ഉയർത്തി ഡിവൈഎഫ്ഐ

പാലക്കാട് നഗരസഭയിൽ ദേശീയപതാക ഫ്ലക്സ് ഉയർത്തി ഡിവൈഎഫ്ഐ പ്രവർത്തകർ

ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ പാലക്കാട്‌ നഗരസഭയിൽ ദേശീയപതാകയുടെ ഫ്ലക്സ് ഉയർത്തി ഡി.വൈ.എഫ്.ഐ. സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രവർത്തകരാണ് ദേശീയപതാകയുടെ ഫ്ളക്സ് ഉയർത്തിയത്.

ന​ഗരസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കെട്ടിടത്തിന് മുകളിൽ ദേശീയ പതാക ഉയർത്തി. ഇത് കേരളമാണ്, മതേതര കേരളം, ഗുജറാത്തല്ല, ഗുജറാത്ത് ആക്കാൻ അനുവദിക്കുകയുമില്ല എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

Also Read:ജയ് ശ്രീറാം ബോര്‍ഡ്, ഇത് രാഷ്ട്രീയ ആഭാസവും അശ്ലീലവും

‘ജയ് ശ്രീറാം’ ബാനർ തൂക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ പൊലീസ് ആണ് കേസടുത്തത്. സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തിൽ പരാതി നൽകിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തിനു മുകളിൽ കയറി ബിജെപി പ്രവർത്തകർ ജയ് ശ്രീറാം മുഴക്കി ഫ്ളക്സ് സ്ഥാപിച്ചത്. ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button