പാലക്കാട് : ജയ് ശ്രീറാം ബോര്‍ഡ്, ഇത് രാഷ്ട്രീയ ആഭാസം, ബിജെപിക്കാരുടെ കോപ്രായമെന്ന് പാര്‍ട്ടിയെ അധിക്ഷേപിച്ച് യുക്തിവാദി സി.രവിചന്ദ്രന്‍. പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ജയ് ശ്രീറാം ബോര്‍ഡ് സ്ഥാപിച്ച ബിജെപി പ്രവര്‍ത്തകരുടെ നടപടിയില്‍ കടുത്ത രീതിയില്‍ പ്രതികരിച്ചാണ് യുക്തിവാദി പ്രഭാഷകന്‍ സി രവിചന്ദ്രന്‍ രംഗത്ത് വന്നത്. പാലക്കാട് നഗരസഭയില്‍ ഇന്ന് കണ്ടത് ഒരു അശ്ലീല കാഴ്ച്ചയാണെന്ന് രവിചന്ദ്രന്റെ തന്റെ ഫേസ്ബുക്ക് കുറ്റിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയമായും ബൗദ്ധികമായും ഇത്തരം മതാശ്ലീലങ്ങളെ എതിര്‍ക്കണമെന്നും രവിചന്ദ്രന്‍ പറയുന്നു.
Read Also : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിയെന്ന് സമ്മതിച്ച് കശ്മീര്‍ ജനത
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ഇന്ന് ഫേസ് ബുക്കില്‍ കണ്ട അശ്ലീല കാഴ്ച. ഒരു മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില് ജയിച്ച കക്ഷി കാട്ടിക്കൂട്ടുന്ന കോപ്രായമാണിതെന്ന് മനസ്സിലാക്കുന്നു. ഇത്തരം രീതികള്‍ ശക്തിയുക്തം അപലപിക്കപെടേണ്ടതാണ്. ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റര്‍ ഒരു മുനിസിപ്പല്‍ കെട്ടിടത്തിന് മുകളില്‍ വലിച്ചുകെട്ടുന്നത് രാഷട്രീയ ആഭാസമാണ്. കാരണം അതൊരു മതേതര പൊതുഇടമാണ്.
മതബിംബങ്ങളെയും ദൈവങ്ങളെയും ഉപയോഗിച്ച് വോട്ട് നേടുന്നത് തിരഞ്ഞെടുപ്പ് കുറ്റം കൂടിയാണ്. രാഷ്ട്രീയമെന്നാല്‍ മതവും വിശ്വാസവും തന്നെ എന്ന് പച്ചയായി പ്രഖ്യാപിക്കുന്നത് ഭീതി ജനിപ്പിക്കുന്ന നീക്കമാണ്. ഒരു മതേതര രാജ്യത്തിന് അന്തിത്തിരി കത്തിക്കുന്ന പണിയാണത്. ഒരു കുഞ്ഞന്‍ വിജയത്തില്‍ ഇത്രയധികം അര്‍മാദിക്കുന്നുവെങ്കില്‍ അതു പടര്‍ത്തുന്ന സൂചനകള്‍ ഒട്ടും സുഖകരമല്ല.
മതവിശ്വാസം എല്ലാറ്റിലേക്കും കൂടിക്കലര്‍ന്ന് സര്‍വതും വിഷമയമാക്കുകയാണ്. മതസംരക്ഷകരും പ്രീണനക്കാരും രാഷ്ട്രീയത്തില്‍ പ്രാമുഖ്യം നേടിയാല്‍ മധ്യകാല യൂറോപ്പിന്റെ ഇരുട്ടിലേക്ക് ഈ സമൂഹം എടുത്തെറിയപെടും. അവസാനത്തെ രാജാവിനെ അവസാനത്തെ പുരോഹിതന്റെ കുടല്‍ മാലയില്‍ കഴുത്തു ഞെരിച്ചു കൊല്ലുമ്പോഴേ മനുഷ്യന് സ്വാതന്ത്ര്യം അറിയാനാവൂ എന്ന ദിദറോയുടെ വാക്കുകള്‍ ആലങ്കാരികതലത്തില്‍ അനുസ്മരിക്കുക.
ഹിംസയോ അക്രമോ അല്ലവിടെ വിവക്ഷ. മറിച്ച് മതേതര പൊതുവിടങ്ങളില്‍ അരേങ്ങറുന്ന ഇത്തരം മതാശ്ലീലങ്ങളെ രാഷ്ട്രീയമായും ബൗദ്ധികമായും പ്രതിരോധിക്കണം. അതിദേശീയതയും വര്‍ഗ്ഗശത്രു രാഷ്ട്രീയവുമൊന്നും സ്ഥിരാധികാരത്തിലേക്കുള്ള മാര്‍ഗ്ഗമാകുന്നില്ലെന്ന് തിരിച്ചറിവാണ് രാമനും അയ്യപ്പനും മണ്ഡലകാലവുമായി മുദ്രാവാക്യങ്ങള്‍ പുന:ക്രമീകരിക്കാന്‍ കാരണം. മതം ഇരുട്ടാണ്, മതരാഷ്ട്രീയം(faith politics) അപരിഹാര്യമായ കെടുതിയുണ്ടാക്കും.
Post Your Comments