പാലക്കാട് : കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുകളിൽ ചെഗുവേരക്കൊടിയുമായി വിജയം ആഘോഷിക്കുന്ന സിപിഎമ്മുകാരുടെ ദൃശ്യങ്ങൾ പുറത്ത്. ബുധനാഴ്ച പാലക്കാട് നഗരസഭ പിടിച്ചടക്കിയ ശേഷമുള്ള ബി ജെ പിയുടെ വിജയാഘോഷത്തിനിടെ പ്രവർത്തകർ നഗരസഭാ കെട്ടിടത്തിന്റെ ചുവരിൽ ജയ് ശ്രീറാം എഴുതിയ ബാനർ പ്രദർശിപ്പിച്ചത് സിപിഎം വിവാദമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
ശ്രീരാമനും ഭാരതവും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇന്ത്യൻ ഭരണഘടനയുടെ ആദ്യപ്രതിയിൽ ആദ്യ പേജിൽ തന്നെ ശ്രീരാമകുടുംബത്തിന്റെ ചിത്രം രേഖപ്പെടുത്തിയതിൽ നിന്നും മനസ്സിലാക്കാം. പക്ഷേ ഈ ചെഗുവേരയ്ക്ക് ഇന്ത്യയുമായി എന്താണ് ബന്ധം?, സമൂഹമാധ്യമങ്ങളിലെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ സി പി എം.
നഗരസഭ ആസ്ഥാന മന്ദിരത്തിൽ ജയ് ശ്രീരാം പ്രദർശിപ്പിച്ച നടപടി ഭരണഘടന വിരുദ്ധവും നിയമ വ്യവസ്ഥകളെ അവഹേളിക്കുന്നതുമാണെന്ന് ആരോപിച്ചാണ് സിപിഎം രംഗത്തെത്തിയത്.
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറിയ നാല് പ്രവര്‍ത്തകര്‍ പാര്‍ട്ടി കൊടിയും കൂട്ടത്തില്‍ ചെഗുവേരയുടെ ചിത്രം പതിച്ച കൊടിയും വീശുന്നതാണ് ദൃശ്യത്തിലുളളത്. സി പി എമ്മിന്റെയും ഡി വൈ എഫ് ഐ യുടെയും കാെടികളും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കമ്യൂണിസ്റ്റ് ഭീകരരുടെയും തീവ്ര കമ്യൂണിസ്റ്റുകളുടെയും മാത്രം ആരാധനാ പുരുഷനായ ചെഗുവേരയുടെ ചിത്രം ഏത് നിയമത്തിന്റെ പിൻബലത്തിലാണ് ഭരണഘടനാ സ്ഥാപനത്തിൽ സി പി എം പ്രവർത്തകർ ഉയർത്തിയതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Post Your Comments