പനാജി: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോവയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചിരിക്കുന്നു . പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതായി ഗീരീഷ് ചോഡങ്കാര്‍ പറയുകയുണ്ടായി.
ഗോവയിലെ 49 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ നാലില്‍ മാത്രമാണ് കോണ്‍ഗ്രസിനു ജയിക്കാനായി കഴിഞ്ഞത്. ബിജെപി 32 സീറ്റുകള്‍ നേടുകയുണ്ടായി. കോണ്‍ഗ്രസിന്റേത് മോശം പ്രകടനമാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്നും ചോഡങ്കാര്‍ പറഞ്ഞു. സോണിയ ഗാന്ധിക്കു പുറമേ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിനേശ് ഗുണ്ടുറാവുവിനും കത്ത് നല്‍കിയിരിക്കുകയാണ്.
Post Your Comments