Latest NewsNewsIndia

ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം; മോദിയുമായി കൂടിക്കാഴ്‌ച നടത്തി ശ്രീധരന്‍ പിളള

സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും പി എസ് ശ്രീധരന്‍ പിളള കൂടിക്കാഴ്‌ച നടത്തും.

ന്യൂഡല്‍ഹി: സഭാതർക്കത്തിന് ഉടൻ പരിഹാരം. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിളള. എന്നാൽ സഭതര്‍ക്കത്തിന്റെ എല്ലാ വിശദാംശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി.

‘തര്‍ക്കമുളള രണ്ട് സഭാനേതൃത്വങ്ങള്‍ ഉന്നയിച്ച പരാതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്ത് ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നതിന് വിവേചനം നേരിടുന്നുണ്ടെന്ന് സഭാ നേതൃത്വം പരാതിയില്‍ പറയുന്നു. 80:20 എന്ന രീതിയിലാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് വിവേചനപരമാണ്. ഈ വിഷയം പ്രധാനമന്ത്രിയെ അറിയിച്ചു.’ എന്നായിരുന്നു ശ്രീധരന്‍ പിളളയുടെ പ്രതികരണം.

Read Also: കോവിഡ് രോഗികൾ പെരുകുന്നു; വാക്‌സിന്‍ കേരളത്തില്‍ ആദ്യം വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

എന്നാൽ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രിസ്‌തുമസിന് ശേഷം പ്രശ്‌നത്തില്‍ പരിഹാരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഭാതര്‍ക്കത്തില്‍ നീതിപൂര്‍വമായ പരിഹാരം ഉണ്ടാവണമെന്നും സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പ്രതികരിച്ചു. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും പി എസ് ശ്രീധരന്‍ പിളള കൂടിക്കാഴ്‌ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button