CinemaLatest NewsKeralaNewsEntertainment

ഞങ്ങളെ രണ്ട് പേരെ കൂടി ദൈവം വിളിക്കുമ്പോൾ മൂന്നാളും വീണ്ടും ഒന്നിച്ച് ചേരും: മകളുടെ ജന്മദിനത്തിൽ കെഎസ് ചിത്ര

മകളുടെ ജന്മദിനത്തിൽ കെഎസ് ചിത്ര

കെ എസ് ചിത്രയുടെ മകളുടെ വിയോഗം മലയാളികളെ ഒന്നടങ്കമാണ് സങ്കടക്കടലിലാഴ്ത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച പൊന്നോമന മകളുടെ ജന്മദിനമാണ് ഇന്ന്. പക്ഷേ, പിറന്നാൾ ആഘോഷിക്കാൻ മകൾ കൂടെയില്ലായെന്നത് ഏതൊരമ്മയ്ക്കും എന്നും നൊമ്പരം തന്നെയാണ്. മകളുടെ പിറന്നാൾ ദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ച് ഗായിക കെഎസ് ചിത്ര.

Also Read: വീണ്ടും പെൺ കരുത്ത്; ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ഗായിക ഇസൈ വാണിയും

ഗായികയുടെ കുറിപ്പ് ആരാധകരെ കണ്ണീരണിയിക്കുകയാണ്. ദൈവം ഞങ്ങളെ വിളിക്കുന്ന ദിവസം ഞങ്ങൾ മൂന്ന് പേരും വീണ്ടും ഒന്നിക്കുമെന്ന് ചിത്ര ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആഴത്തിലേറ്റ മുറിവുകൾ കാലത്തിന് ഉണക്കാനാകില്ല. ഒരു കാലത്തും അത് ഉണങ്ങില്ല. ഇത് ദൈവത്തിന്റെ തീരുമാനമല്ല. നന്ദനയുറ്റെ വെർപാട് ഞങ്ങളെ എത്രത്തോളം വിഷമിപ്പിക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കിലും മകളെ ഇത്ര നേരത്തേ വിളിക്കില്ലായിരുന്നു. ഈ ദുഖം എക്കാലത്തും ഞങ്ങൾക്ക് നൊമ്പരമാണ്. ഞങ്ങളെ രണ്ടാളെയും ദൈവം അങ്ങോട്ട് വിളിച്ച് കഴിയുമ്പോൾ ഞങ്ങൾ മൂന്ന് പേരും വീണ്ടും ഒരുമിച്ച് ചേരും. എന്റെ മോൾ നന്ദനയ്ക്ക് ഒത്തിരി പിറന്നാൾ ആശംസകൾ’. ചിത്ര കുറിച്ചു.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രക്കും ഭർത്താവ് വിജയശങ്കറിന് മകൾ പിറന്നത്. എന്നാൽ ഇരുവരുടേയും സന്തോഷങ്ങളും ആഘോഷങ്ങളും ഏറെ നീണ്ടുനിന്നില്ല. 2011 ഏപ്രിൽ 11ന് ദുബായിലെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മകൾ നന്ദന മരണപ്പെടുകയായിരുന്നു. മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു അത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button